“സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു, ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു”; സംവിധായകൻ അബിൻ ഹരിഹരൻ

','

' ); } ?>

ബോഡി ഷെയ്മിങ് വിവാദത്തിൽ മൗനം പാലിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അബിൻ ഹരിഹരൻ. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും, സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും’ അബിൻ പറഞ്ഞു. കൂടാതെ തന്നെ സംബന്ധിച്ച് പ്രസ് മീറ്റ് അത്ര പരിചയമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“‘ഇന്നലെ നടന്ന സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. ഈ കാര്യം എനിക്ക് ഒഴിവാക്കാമായിരുന്നു. ഞാൻ അവിടെ ശബ്‌ദിച്ചില്ലെന്ന് ഒട്ടേറെപ്പേർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ക്ഷമ ചോദിക്കുന്നത്. എന്നെ സംബന്ധിച്ച് എനിക്കും അതൊരു ഷോക്ക് ആയിരുന്നു. അധികം പ്രസ് മീറ്റിലൊന്നും പങ്കെടുത്തിട്ടില്ല. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്”. അബിൻ ഹരിഹരൻ പറഞ്ഞു.

“ഇതെല്ലാം ആലോചിച്ച് സ്റ്റക്ക് ആയിരിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു. ഇത്തരം പ്രസ് മീറ്റുകളിൽ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ എത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന കാര്യം എന്റെ സിനിമയിലും നിങ്ങൾക്ക് കാണാനാകും. ഒരു ക്ലീഷേ റോളിനുവേണ്ടി ഒരു നടിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. അവരുടെ കഴിവിൽ വിശ്വസിച്ചാണ് ഞാൻ അവരെ സിനിമയെടുത്തത്’, അബിൻ ഹരിഹരൻ പറഞ്ഞു.

“ഇതെല്ലാം ആലോചിച്ച് സ്റ്റക്ക് ആയിരിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു. ഇത്തരം പ്രസ് മീറ്റുകളിൽ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ എത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന കാര്യം എന്റെ സിനിമയിലും നിങ്ങൾക്ക് കാണാനാകും. ഒരു ക്ലീഷേ റോളിനുവേണ്ടി ഒരു നടിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. അവരുടെ കഴിവിൽ വിശ്വസിച്ചാണ് ഞാൻ അവരെ സിനിമയെടുത്തത്’, അബിൻ ഹരിഹരൻ കൂട്ടിച്ചേർത്തു.

അതേ സമയം തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് തന്നെയാണ് നടി ഗൗരി കിഷൻ മുന്നോട്ട് പോകുന്നത്. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

“സിനിമയെ കുറിച്ചോ ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചോ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു വെയിറ്റെന്ന് ചിരിയോടെ അയാൾ നടനോട് ചോദിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് ഡയറക്ടറോടും ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നത്. ഞാനും പഠിച്ചത് ജേർണലിസമാണ്, 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു. എന്‍റെ ടീമിലെ ഒരു അംഗം പോലും ഒന്നും പ്രതികരിച്ചില്ല. ഗൗരി കിഷൻ കൂട്ടിച്ചേർത്തു. പിന്നാലെ നിരവധിപേരാണ് പ്രസ് മീറ്റിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

താര സംഘടനയായ അമ്മയും, ഗായിക ചിന്മയിയും, ഖുശ്ബുവും, അഹാനയും, സുപ്രിയമേനോനുമടക്കം നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച്‌ച ചിത്രത്തിൻ്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്‌തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു.