
നസ്ലിൻ വളരെ ലൈകബ്ളായ നടനാണെന്ന് അഭിപ്രായം പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ്. നസ്ലിൻ വെറുതെ വന്നിരുന്നാൽ തന്നെ നമുക്കവനെ ഇഷ്ടമാകുമെന്നും ഡിനോയ് പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നസ്ലിനെ ഞാനാദ്യമായി കണ്ടപ്പോൾ അവൻ ഭയങ്കര വിറയലായിരുന്നു. വെള്ളമൊക്കെ വാങ്ങി കുടിക്കുന്നുണ്ടായിരുന്നു. അഭിനയിക്കാൻ വന്നത് കൊണ്ട് ഞാനാ രീതിയിലാണ് അവനെ നോക്കി കണ്ടത്. അവൻ ഭയങ്കര ലൈകബ്ലിറ്റി ഉള്ള നടനാണ്. ഒന്നും ചെയ്യാതെ ഒരു റൂമിൽ വെറുതെ ഇരുന്നാലും നമുക്കവനെ ഇഷ്ടമാകും. അതാണ് ഇന്ന് പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്.” ഡിനോയ് പൗലോസ് പറഞ്ഞു.
2012 ൽ ബ്ലാക്ക്ടിക്കറ്റ് എന്ന ചലച്ചിത്രത്തിൽ സഹസംവിധായകനും അഭിനേതാവുമായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഡിനോയ് പൗലോസ്. ഗിരീഷ് എ.ഡി യോടൊപ്പം തിരക്കഥ എഴുതി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഈ.മ.യൗ, ജൂൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് എ.ഡി യോടൊപ്പം തിരക്കഥ എഴുതി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഈ.മ.യൗ, ജൂൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.