ഈ ചിത്രത്തിലടെ മലയാള സിനിമയ്ക്ക് കിട്ടിയത് രണ്ട് യുവ താരങ്ങളെ
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പല സീനുകളും എന്റേയും സംവിധായകന്‍ ഗിരീഷ് എ ഡിയിടേയും ജീവിതത്തില്‍ സംഭവിച്ചതാണ്.എന്നാല്‍ ഈ ചിത്രത്തിലടെ മലയാള സിനിമയ്ക്ക് കിട്ടിയത് രണ്ട് യുവ താരങ്ങളെ.
നസ്ലിന്‍ ഓഡീഷന് വന്ന സമയത്ത് അവനെ പലരും കളിയാക്കിയിരുന്നു. എന്നാല്‍ അവന്‍ അവിടെ വന്ന സമയം മുതല്‍ നമുക്ക് ഇഷ്ടമാകുന്ന രീതിലായിരുന്നു അവന്റെ ഇടപെടലൊക്കെ. അവന്‍ വരുമ്പോള്‍ തന്നെ ഇവനൊരു സംഭവമാണെന്ന് നമ്മളെ ഫീല്‍ ചെയ്യിപ്പിക്കും.200 പേരില്‍ നിന്നാണ് അന്ന് നസ്ലിനെ സെലക്ട് ചെയ്യുന്നത്, അന്നേ നമുക്ക് അറിയാമായിരുന്നു ഇവന്‍ മലയാള സിനിമയില്‍ ഒരു സ്ഥാനം നേടുമെന്ന് .കാരണം നസ്ലിന്‍ എന്ത് ചെയ്തലും നല്ല രസമാണ്, അത് എല്ലാവര്‍ക്കും ഇഷ്ടമാകുകയും ചെയ്യും, അതുപോലെ അവന്റെ ഭാഷാ ശൈലിയും.
വിശുദ്ധ മെജോ എന്ന് സിനിമയ്ക്ക് വേണ്ടത്ര പ്രേക്ഷക പ്രീതി കിട്ടിയില്ല, അതിന് പല കാരണങ്ങളും ഉണ്ട്.അടുത്തായി ഡിനോയ് പൗലോസിന്റെ സംവിധാനത്തില്‍ പുതിയ സിനിമയും എത്തുന്നുണ്ട്.