മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘പ്രകാശന്റെ മെട്രോ’ നാളെ മുതല്‍ തീയറ്ററുകളിലേക്ക്. ഒരു രസികരനായ ഓട്ടോ ഡ്രൈവറായാണ് ദിനേഷ് ചിത്രത്തിലെത്തുന്നത്.
സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനഘ ജാനകിയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മിത്രനാണ്. ലിജു മാത്യു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.