
നീണ്ട ഇടവേളക്ക് ശേഷം ദിലീപും സിദ്ദിഖ് ഒന്നിക്കുന്ന പുതിയ ചിത്രവുമായി സംവിധായകന്‍ വ്യാസനെത്തുന്നു. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന വിജയ് ബാബുവിന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ച വ്യാസന്‍ പുതിയ ചിത്രത്തിലെ വ്യത്യസ്ത പ്രമേയത്തിലൂടെ തന്റെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത് എന്നാണ് സൂചനകള്‍. വ്യാസന്‍ തന്നെയാണ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ പ്രമേയത്തോടെ പുറത്തിറങ്ങുന്ന ചിത്രം ഇരു താരങ്ങള്‍ക്കും കരിയറില്‍ നല്ലൊരു നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അണിയറപ്പ്രവര്‍ത്തകര്‍ പറയുന്നു.
‘രാമലീല’യ്ക്ക് ശേഷം സിദ്ദിഖും ദിലീപും ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെ നിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുകയാണ്. 2017 ല്‍ പുറത്തിറങ്ങിയ വ്യാസന്‍ സംവിധാനം ചെയ്ത ‘അയാള്‍ ജീവിച്ചിരുപ്പുണ്ട്’ എന്ന ചിത്രം പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. ഈ ചിത്രത്തെ തേടി ഒരുപാട് പുരസ്‌കാരങ്ങളും അന്നെത്തിയിരുന്നു. ഇതിനു ശേഷം വ്യാസന്‍ വീണ്ടും രചന എഴുതി സംവിധാനം ചെയ്യുന്നചിത്രമാണിത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവമായിരുന്നു ദിലീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രെഫസര്‍ ഡിങ്കനാണ് താരത്തിന്റെ പുറത്തു വരുന്ന ഏറ്റവും പുതിയ സിനിമ. ഡിങ്കന്റെ ഷൂട്ടിങ് അണിയറയില്‍ നടക്കുകയാണ്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതിയും അണിയറയില്‍ ഒരുങ്ങുകയാണ്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘മരയ്ക്കാര്‍ അറബികടലിലെ സിംഹം’ എന്നീ ചിത്രങ്ങളുമായി തിരക്കിലാണ് സിദ്ദിഖ്.