
നടി റോമ തന്റെ പേരില്‍ മാറ്റം വരുത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. Roma എന്ന പേരിനൊപ്പം H കൂടി ചേര്‍ത്ത് Romah എന്നാണ് താരം പേരു മാറ്റിയത്. ഇപ്പോഴിതാ നടന്‍ ദിലീപും പേരു മാറ്റം നടത്തിയിരിക്കുകയാണ് .
ദിലീപ് നായകനാകുന്ന ‘ കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലാണ് ഇത് വ്യക്തമാകുന്നത്. പോസ്റ്ററില്‍ ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്. ഒരു ‘i’ കൂടി കൂട്ടി ചേര്‍ത്തിരിക്കുന്നു. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ പേര് മാറ്റിയതെന്ന് വ്യക്തമല്ല. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ മൈ സാന്റയില്‍ Dileep എന്നായിരുന്നു പേര് രേഖപ്പെടുത്തിയിരുന്നത്.

ദിലീപ് നായകനായെത്തുന്ന കേശു ഈ വീടിന്റെ നാഥന്‍ നാദിര്‍ഷയാണ് സംവിധാനം ചെയ്യുന്നത്. കേശു എന്ന 60 വയസുകാരനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ നായിക.