‘ചെത്തി മന്ദാരം തുളസി’, നിര്‍മ്മാണം ആര്‍.എസ് വിമല്‍

','

' ); } ?>

എന്ന് നിന്റെ മൊയ്തീനു ശേഷം സംവിധായകന്‍ ആര്‍.എസ് വിമല്‍ നിര്‍മ്മാതാവായെത്തുന്ന ചിത്രം പ്രഖ്യാപിച്ചു. ചെത്തി മന്ദാരം തുളസി എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് വിമല്‍ നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍ നായകനായ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം റിദ്ധി കുമാറാണ് നായിക.

രാഹുല്‍, ജയ് ജനാര്‍ദന്‍, പി. ജിംഷാര്‍ എന്നീ മൂന്ന് നവാഗത സംവിധായകരും സംവിധാന സംഘത്തിലുണ്ട്. കശ്മീര്‍, ഷിംല എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ജിംഷാറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ആര്‍.എസ് വിമല്‍ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിംഗ്ഡം ബാനറില്‍ ആര്‍.എസ് വിമല്‍, ഡോ.സുരേഷ്‌കുമാര്‍ മുട്ടത്ത്, നിജുവിമല്‍ കൂട്ടുകെട്ടാണ് നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം നല്‍കിയിരിക്കുന്നത്. വിക്രമിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ എസ് വിമല്‍ ഇപ്പോള്‍.