ആ മുറിയില്‍ സ്ത്രീകള്‍ ഇല്ലാതിരിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?.. നടി ദിയ മിര്‍സ

','

' ); } ?>

പ്രധാനമന്ത്രി ബോളിവുഡ് അഭിനേതാക്കളും നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമാമേഖലയിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. എന്നാല്‍ ആ മീറ്റിംഗില്‍ സിനിമാരംഗത്തെ ഒരു സ്ത്രീയെ പോലും പങ്കെടുപ്പിക്കാതിരുന്നത് വിവാദമായിരിക്കുകയാണ്.

ഇപ്പോഴിതാ നടന്‍ അക്ഷയ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ദിയ മിര്‍സ. പ്രധാനമന്ത്രിയ്ക്ക് നന്ദിയറിയിച്ച് കൊണ്ട് അക്ഷയ് പോസ്റ്റ് ചെയ്ത ട്വീറ്റ് എടുത്തുകൊണ്ടാണ് ദിയയുടെ വിമര്‍ശനം. ഈ മുറിയില്‍ സ്ത്രീകള്‍ ആരും ഇല്ലാത്തതിന് എന്തെങ്കിലും കാരണമുണ്ടോ എന്നാണ് ദിയ ചോദിക്കുന്നത്.

പ്രധാനമന്ത്രി സ്ത്രീകളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് ദിയ മിര്‍സക്ക് പുറമെ സിനിമാ മേഖലയില്‍ ഉള്‍പ്പെടുയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുണ്ട്. എന്ത് കൊണ്ടാണ് ഇത്തരം ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

നിര്‍മ്മാതാക്കളായ റിതേഷ് സിഥ്‌വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്‍, റോണി സ്‌ക്രൂവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്‌സി ചെയര്‍മാന്‍ സിദ്ധാര്‍ഥ് റോയ് കപൂര്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് മീറ്റിംഗില്‍ പങ്കെടുത്തത്.