വിവാഹമോചിതയാകുന്നുവെന്ന വിവരം ആരാധകരുമായി പങ്കുവച്ച് മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ദിയ മിര്‍സ. സാമൂഹിക മാധ്യമത്തിലൂടെയാണ് സാഹില്‍ സംഘയുമായി വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്.
അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. 2014 ലായിരുന്നു ഇവരുടെ വിവാഹം. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം. വേര്‍പിരിഞ്ഞാലും പരസ്പ്പര ബഹുമാനത്തോടെ സുഹൃത്തുക്കളായി ജീവിക്കുമെന്ന് ദിയയും സാഹിലും വ്യക്തമാക്കി. പിന്തുണ നല്‍കി തങ്ങള്‍ക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ നന്ദി അറിയിച്ചു.