“ചിരിച്ച് കൊണ്ട് കഴുത്തറക്കില്ല, മനസ്സിലുള്ളത് അതേപടി മുഖത്ത് കാണിക്കും”; മുഖ്യമന്ത്രിയെ പ്രശംസിച്ച് ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. മനസ്സിലുള്ളത് ഒളിച്ചുവെക്കാതെ അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് വി.ഡി. സതീശൻ എന്ന് ധ്യാൻ പറഞ്ഞു. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നുവെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘‘നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസ്സിന്റെ സൂചികയാണ് മുഖം എന്ന് പറയാറുണ്ട്. ചില ആളുകളുടെ മനസ്സിലുള്ളതെല്ലാം മുഖത്ത് വരും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ചിലരെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ മനസ്സിൽ എന്താണോ ഉള്ളത്, അത് അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി.’’ ധ്യാൻ പറഞ്ഞു.

മുൻപ് നടത്തിയ  മുഖ്യമന്ത്രി പരാമർശത്തിൽ വിശദീകരണവും നടൻ ധ്യാൻ ശ്രീനിവാസൻ നൽകി.  താൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞത് വെറുതെ തമാശയ്ക്ക് പറഞ്ഞതാണെന്ന് ധ്യാൻ പറഞ്ഞു.  ഉദ്ഘാടന ചടങ്ങിൽ തന്നോടൊപ്പം പങ്കെടുത്ത ഹൈബി ഈഡൻ എം.പിയെ പരാമർശിച്ചുകൊണ്ടായിരുന്നു ധ്യാൻ സംസാരിച്ചത്.

‘‘മുഖ്യമന്ത്രി ആവണമെന്ന് ഞാൻ പറഞ്ഞതിൽ ഒരു കാമ്പുമില്ല. തമാശയ്ക്ക് അപ്പുറത്തേക്ക് ഒന്നുമില്ല. ഞാൻ സി.എം. ആവണമെന്ന് പറഞ്ഞപ്പോൾ ഹൈബി ഈഡൻ എം.പി. എന്നെ നോക്കി ചിരിച്ചു. ഇനി ഇവനും കൂടെ വലിഞ്ഞു കയറി വരുമല്ലോ എന്ന് പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രി ആവുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവ് ആയിക്കോളാം എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്.’’ എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.

ഹെലികോപ്റ്റർ യാത്രയും മലപ്പുറത്തെ സൽക്കാരവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ധ്യാനിന്റെ ഈ വാക്കുകൾ ചർച്ചയാകുന്നത്.