ഞാന്‍ നവ്യ നായരെ വിട്ടു…എട്ടത്തിയമ്മ മീരാജാസ്മിനായാല്‍ പ്രശ്‌നം ഉണ്ടോ?. ചിരിപ്പിച്ച് ധ്യാനും വിനീതും

ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമയിലെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച സഹോദരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇവര്‍ ചെറുപ്പകാലത്ത് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലെ നിഷ്‌കളങ്കമായ ഉത്തരങ്ങള്‍ കേട്ട് പൊട്ടിചിരിക്കുകയാണ് ആരാധകരൊന്നാകെ. ഇരുവര്‍ക്കും സിനിമാ മേഖലയില്‍ വലിയ സ്വീകാര്യതയും ഉള്ളതിനാല്‍ വീഡിയോയ്ക്കും അതേ സ്വീകരണം ലഭിച്ചു. ചെറിയ പ്രായത്തിലുള്ള ഇരുവരുടെയും വീഡിയോയില്‍ ഇഴര്‍ക്കിടയില്‍പ്പെട്ട ശ്രീനിവാസനം ഭാര്യയുമുണ്ടെന്നതാണ് ഏറെ രസകരമായിരിക്കുന്നത്.

ശ്രീനിവാസന്റെ കുടുംബം നല്‍കിയ അഭിമുഖത്തിനിടയില്‍ ധ്യാനിനോട് ഇഷ്ടമുള്ള നടനും നടിയും ആരാണെന്ന് ചോദ്യം വന്നു. അതിന് ധ്യാനിന്റെ രസകരമായ ഉത്തരവും എത്തി. ‘ഏറ്റവും ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍. ഇഷ്ടമുള്ള നടി പണ്ട് ശോഭനയും ഇപ്പോള്‍ നവ്യനായരും എന്നാല്‍ ഇപ്പോള്‍ ഇഷ്ടമില്ല. വെള്ളിത്തിരയുടെ കുറച്ച് പോസ്റ്ററുകളൊക്കെ കണ്ടിരുന്നു പിന്നെ അത് മതിയാക്കി. പൃഥ്വിരാജിനോട് ദേഷ്യം തോന്നിയിട്ടില്ല പക്ഷേ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടനും ഇതുപോലെ തോന്നിയിട്ടുണ്ട്. ഏട്ടന്‍ എന്നോട് ചോദിച്ച് നിന്റെ എട്ടത്തിയമ്മയായിട്ട് മീരാജാസ്മിനെ എടുത്താല്‍ നിനെക്കെന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന്. മീരാജാസ്മിന്‍ ഒരു പടത്തില്‍ കുറച്ച് ഇഴകി ചേര്‍ന്ന് അഭിനയിച്ചിരുന്നു അതിനുശേഷമാണ് എട്ടന്‍ മീരാജാസ്മിനെ വിട്ടത്. ഞാന്‍ നവ്യനായരെയും വിട്ടു’ എന്നാണ് ധ്യാനിന്റെ മറുപടി.

അച്ഛന്‍ തനിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനെ കളിയാക്കുന്നത് ഈയിടെ കൂടിയിട്ടുണ്ടെന്നും അത് തനിയ്ക്ക് ഇഷ്ടമല്ലെന്നുമാണ് ഒരു ചോദ്യത്തിന് ഉത്തരമായി വിനീത് ശ്രീനിവാസന്‍ പറയുന്നത്. എന്നാല്‍ താന്‍ വാസ്തവ വിരുദ്ധമായി കളിയാക്കുകയാണോ അല്ലെങ്കില്‍ അസത്യം പറയാറുണ്ടോ എന്ന് ശ്രീനിവാസന്‍ ചോദിയ്ക്കുമ്പോള്‍. പുകവലി നിര്‍ത്തിയ അച്ഛന്‍ ബാത്ത്‌റൂമിലിരുന്ന് പുകവലിച്ച കഥ പറഞ്ഞാണ് ശ്രീനിവാസനെ ഉത്തരം മുട്ടിയ്ക്കുന്നത്. ഏതായാലും നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. തിര, കുഞ്ഞിരാമയണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം, ഗൂഡാലോചന, സച്ചിന്‍, ക്ലീഷേ പ്രണയകഥ, അടികപ്യാരെ കുട്ടമണി 2 തിടങ്ങിയവയാണ് ധ്യാന്‍ അഭിനയിച്ച സിനിമകള്‍. ധ്യാന്‍ മുഖ്യവേഷത്തിലെത്തിയ ഗൂഡാലോചന എന്ന ചിത്രത്തിനുവേണ്ടി താരം തന്നെയാണ് തിരക്കഥയെഴുതിയത്. അതേസമയം വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.