“ഇനിയും റീമേക്കിനില്ല”; ‘കിൽ’ റീമേക്കിൽ നിന്ന് പിന്മാറി ധ്രുവ് വിക്രം; പിന്നിൽ മാരി സെൽവരാജ്?

','

' ); } ?>

ബോളിവുഡ് ചിത്രം കില്ലിന്റെ തമിഴ് റീമേക്കിൽ നിന്ന് നടൻ ധ്രുവ് വിക്രം പിന്മാറിയെന്ന് റിപ്പോർട്ടുകൾ. ഇനിയും റീമേക്കുകളുടെ ഭാഗമാകാന്‍ താല്പര്യമില്ലെന്ന് ബൈസണിന്റെ പ്രൊമോഷനിടെ ധ്രുവ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സംവിധായകന്‍ മാരി സെല്‍വരാജിന്റെ ഉപദേശവും മാറി ചിന്തിക്കാന്‍ ധ്രുവിനെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ബൈസണ്‍ എന്ന സിനിമ തമിഴിലെ സാധാരണ പ്രേക്ഷകര്‍ ഏറ്റെടുത്തെന്നും വയലന്‍സ് അധികമുള്ള സിനിമകള്‍ ചെയ്ത് ഇപ്പോഴുള്ള ജനപ്രീതി നഷ്ടപ്പെടുത്തരതെന്ന് മാരി ധ്രുവിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ധ്രുവിന്റെ കരിയറില്‍ ഇതുവരെ ചെയ്ത നാല് സിനിമകളില്‍ രണ്ടെണ്ണം റീമേക്കായിരുന്നു. ധ്രുവിന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മഹാന് ശേഷം രണ്ടര വര്‍ഷത്തോളം സമയമെടുത്താണ് ധ്രുവ് ബൈസണ്‍ പൂര്‍ത്തിയാക്കിയത്. കബഡി പരിശീലനവും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും വേണ്ടി താരം വളരെയധികം കഷ്ടപ്പെട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമുണ്ടായിട്ടും തിയറ്ററുകളിൽ വിജയം നേടാൻ ബൈസണ് ആയില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രത്തിന് വീണ്ടും സ്വീകാര്യത ലഭിക്കുകയാണ്.

ബൈസൺ റിലീസിന് പിന്നാലെ ധ്രുവ് നായകനായെത്തുന്ന അടുത്ത ചിത്രമേതായിരിക്കും എന്ന രീതിയിലുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടന്നിരുന്നു. 2023 ൽ സൂപ്പർ ഹിറ്റായി മാറിയ കില്ലിന്റെ തമിഴ് റീമേക്കിൽ ധ്രുവ് നായകനായി എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.