ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം 2 തീയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തീയറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. അതിനെ എതിര്‍ത്തുകൊണ്ടാണ് ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന് സിനിമ മേഖലയോട് കൂടുതല്‍ പ്രതിബദ്ധതയുണ്ടെന്നും ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമയുടെ കാര്യത്തില്‍ ചേമ്പറിന് ഒരു വേര്‍തിരിവുമില്ല. ദൃശ്യവും സൂഫിയും സുജാതയും ഒരുപോലെ തന്നെയാണ്. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.