വിജയ്-വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനത്തെ അഭിനന്ദിച്ച് നടന്‍ ധനുഷ്. സിനിമയെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും ഇതൊരു വലിയ വാര്‍ത്തയാണെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിരികെ വന്നാല്‍ അത് തീയറ്റര്‍ വ്യവസായത്തിന് ഗുണകരമാകുമെന്നും, എല്ലാവിധ മുന്‍കരുതലുകളോടുംകൂടി വേണം പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്താനെന്നും ധനുഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.ചിത്രം ജനുവരി 13ന് തീയറ്ററില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു.