
തുടർച്ചയായി നാല് തവണ 100 കോടി ക്ലബ്ബിൽ കേറി ധനുഷ് ചിത്രങ്ങൾ. ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം കുബേരനിലൂടെയാണ് ധനുഷ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, 2023ൽ റിലീസായ വാത്തി, 2024ൽ രായൻ എന്നിങ്ങനെയാണ് താരത്തിന്റെ മറ്റ് 100 കോടി ചിത്രങ്ങൾ.
വ്യത്യസ്ത ജോണറുകളിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. കുബേര മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്‌ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്‌നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. നയൻതാരയുടെ ഡോക്യുമെന്ററി വിവാദങ്ങൾ ധനുഷിൻറെ ബോക്‌സ് ഓഫീസ് പെർഫോമൻസിനെ ബാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.