പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന തെലുങ്ക് ചിത്രത്തില്‍ നായകനായി ദേവ് മോഹന്‍ .സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് മോഹന്‍.അഭിജ്ഞാന ശാകുന്തുളത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശകുന്തളയായി എത്തുന്നത് സാമന്തയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
അദിതി റാവു ഹൈദരിയും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫി എന്ന ടൈറ്റില്‍ റോളിലൂടെ ആയിരുന്നു ദേവ് മോഹന്‍ അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.