‘ദേവ് ഫക്കീര്‍’, നായകനായി ആന്റണി വര്‍ഗീസ്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദേവ് ഫക്കീര്‍’. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ സാക് ഹാരീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ്ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദേനി ഈ ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്കും കടക്കുകയാണ്. സുഹൃത്തായ ബാദുഷായും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രമാണ് ഹനീഫ് അദേനി അവസാനമായി തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. എബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്.

ദേവ് ഫക്കീറിനായി ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, മേരി ജാന്‍, പേരിടാത്ത രണ്ട് ചിത്രങ്ങള്‍ എന്നിവയാണ് ആന്റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.