പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് കണ്ണീര്‍ പ്രണാമം. ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൃദയങ്ങളെ വിളക്കിച്ചേര്‍ത്ത പ്രധാന കണ്ണി. മാസ്റ്ററെ കുറിച്ചും മാസ്റ്ററുടെ പാട്ടുകളെ കുറിച്ചും സംസാരിക്കാന്‍ ഇനിയൊരു രാത്രിയും ഡെന്നിസ് വിളിക്കില്ല എന്നോര്‍ക്കുമ്പോള്‍ വേദനയുണ്ട്.ഡെന്നിസ് പല്ലവി പാടിത്തീര്‍ന്നതും ഹാര്‍മോണിയത്തില്‍ ഇളയരാജ മനോഹരമായ ഒരീണം വായിച്ചതും ഒരുമിച്ച്. മലയാളികള്‍ എക്കാലവും മൂളിനടക്കാന്‍ പോകുന്ന ഈണം: പുഴയോരത്തില്‍ പൂന്തോണിയെത്തീല…” രാജയുടെ ട്യൂണിനൊത്ത് വരികളെഴുതിയത് ഒ എന്‍ വി. പാടിയത് ചിത്ര. ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ അഥര്‍വ്വ”ത്തിലെ അടുത്ത ഈണങ്ങളും പിറക്കാന്‍: പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു, അമ്പിളിക്കലയും.തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ ഒര്‍മ്മകള്‍ പങ്കുവെച്ച് രവി മേനോന്‍.
രവി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്,
പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് കണ്ണീര്‍ പ്രണാമം… ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൃദയങ്ങളെ വിളക്കിച്ചേര്‍ത്ത പ്രധാന കണ്ണി. മാസ്റ്ററെ കുറിച്ചും മാസ്റ്ററുടെ പാട്ടുകളെ കുറിച്ചും സംസാരിക്കാന്‍ ഇനിയൊരു രാത്രിയും ഡെന്നിസ് വിളിക്കില്ല എന്നോര്‍ക്കുമ്പോള്‍ വേദന.
സ്‌നേഹപൂര്‍വ്വം ഡെന്നിസിന്
അഥര്‍വ്വ”ത്തിലെ ആദ്യ ഈണം സൃഷ്ടിക്കും മുന്‍പ് ഇശൈജ്ഞാനി ഇളയരാജ സംവിധായകന്‍ ഡെന്നിസ് ജോസഫിനോട് ചോദിച്ചു: ഈ പാട്ടിനൊരു സാംപിള്‍ തരാനുണ്ടോ?”
ഡെന്നിസിന് പെട്ടെന്ന് ഓര്‍മ്മവന്നത് പ്രിയസംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ആ വിഖ്യാത ഗാനമാണ്: പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ, നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം….” ഒരു പെണ്ണിന്റെ കഥയില്‍ പി സുശീല പാടിയ സൂപ്പര്‍ ഹിറ്റ് ഗാനം.
ഡെന്നിസ് പല്ലവി പാടിത്തീര്‍ന്നതും ഹാര്‍മോണിയത്തില്‍ ഇളയരാജ മനോഹരമായ ഒരീണം വായിച്ചതും ഒരുമിച്ച്. മലയാളികള്‍ എക്കാലവും മൂളിനടക്കാന്‍ പോകുന്ന ഈണം: പുഴയോരത്തില്‍ പൂന്തോണിയെത്തീല…” രാജയുടെ ട്യൂണിനൊത്ത് വരികളെഴുതിയത് ഒ എന്‍ വി. പാടിയത് ചിത്ര. ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ അഥര്‍വ്വ”ത്തിലെ അടുത്ത ഈണങ്ങളും പിറക്കാന്‍: പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു, അമ്പിളിക്കലയും.. അവസാനമായി രാഗമാലികയിലുള്ള ഒരു ശ്ലോകവും.
പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല. മുക്കാല്‍ മണിക്കൂറിലാണ് രാജാസാര്‍ ആ പാട്ടുകള്‍ മുഴുവന്‍ ചിട്ടപ്പെടുത്തിയത്. ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലായിരുന്നു അന്നദ്ദേഹം. പത്ത് മണിക്ക് എത്തിക്കൊള്ളണം, പത്തേമുക്കാലിന് രാജാ സാറിന് ഒരു തെലുങ്ക് പടത്തിന്റെ റീറെക്കോര്‍ഡിംഗിന് പോയേ പറ്റൂ എന്ന് അദ്ദേഹത്തിന്റെ മാനേജര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തോന്നിയ ആശങ്കയും നിരാശയും ആ ഈണങ്ങള്‍ കേട്ടതോടെ അവയുടെ പാട്ടിന് പോയി.”– ഡെന്നിസ്.
ഇളയരാജ ഒരു സാംപിള്‍ ട്യൂണ്‍ ചോദിച്ചപ്പോള്‍ എന്തുകൊണ്ട് പൂന്തേനരുവി ഓര്‍മ്മവന്നു എന്ന് സ്വയം ചോദിച്ചുനോക്കിയിട്ടുണ്ട് ഡെന്നിസ്. ഭഭതലേന്ന് രാത്രി മുഴുവന്‍ മനസ്സ് മൂളിക്കൊണ്ടിരുന്ന പാട്ടാണ്. ദേവരാജന്‍ മാസ്റ്ററുടെ ഈണം. എന്റെ ഏകാന്തതയില്‍ എന്നും എനിക്ക് കൂട്ട് മാസ്റ്ററുടെ പാട്ടുകളാണ്. പ്രത്യേകിച്ച് സുശീലാമ്മ പാടിയ പാട്ടുകള്‍.” ഒന്നുകൂടി പറഞ്ഞു ഡെന്നിസ്: ഭഭഇന്ത്യന്‍ സിനിമയില്‍ ഞാന്‍ ഏറ്റവും ആദരിക്കുന്ന സംഗീത സംവിധായകനാണ് ദേവരാജന്‍.” (അത്ഭുതം തോന്നിയില്ല. ദേവരാജന്‍ മാസ്റ്ററുടെ പാട്ടുകളോടുള്ള ഭ്രമം തന്നെയാണല്ലോ എന്നെയും ഡെന്നിസിനെയും സുഹൃത്തുക്കളാക്കിയതും). ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ സുശീല പാടുന്ന ഒരു പാട്ടെങ്കിലും സ്വന്തം സിനിമയില്‍ വേണമെന്ന ഡെന്നിസിന്റെ മോഹത്തില്‍ നിന്നാണ് അഗ്രജനിലെ ഭഭയേശുമഹേശാ” എന്ന പാട്ട് പിറന്നത്. ദേവരാജന്‍ – സുശീല ടീമിന്റെ ഒരു ദശകത്തിന് ശേഷമുള്ള ഒത്തുചേരല്‍..
ഇളയരാജയെ മാത്രമല്ല രാജയുടെ സഹായിയായ സുന്ദര്‍രാജനെയും സ്വന്തം സിനിമയില്‍ സംഗീത സംവിധായകനായി പരീക്ഷിച്ചു ഡെന്നിസ്. അത് മറ്റൊരു രസികന്‍ കഥ. അപ്പുവിന്റെ നിര്‍മ്മാതാവായ സെവന്‍ ആര്‍ട്ട്‌സ് വിജയകുമാറിന് അവരുടെ സ്ഥിരം സംഗീത സംവിധായകന്‍ ബോംബെ രവിയെ കൊണ്ട് പാട്ടുകള്‍ ചെയ്യിക്കാനായിരുന്നു താല്പര്യം. അതുവരെ ഇളയരാജയുടെ സഹായി മാത്രമായി ഒതുങ്ങിജീവിച്ച സുന്ദര്‍രാജന്റെ പേര് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിജയകുമാര്‍ പ്രതികരിച്ചതിങ്ങനെ: ബോംബെ രവിയെ തരാമെന്നു പറഞ്ഞിട്ട്, വേണ്ടാ ഇളയരാജയുടെ ഹാര്‍മോണിസ്റ്റിനെ മതി എന്ന് പറയുന്ന നിങ്ങളൊരു സംഭവം തന്നെ.”
രാജയുടെ റെക്കോര്‍ഡിംഗുകളില്‍ ക്ഷമയോടെ, നിശ്ശബ്ദനായി ഇശൈജ്ഞാനി പറഞ്ഞുകൊടുക്കുന്ന നൊട്ടേഷനുകള്‍ എഴുതിയെടുക്കുകയും പാട്ടുകാരെ പാടിപ്പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന കറുത്ത് ഉയരം കുറഞ്ഞ മനുഷ്യനെ ഡെന്നിസിന് പരിചയപ്പെടുത്തിയത് സുഹൃത്തും ഗാനരചയിതാവുമായ പിറൈചൂഡന്‍. ഡെന്നിസിന്റെ ശുപാര്‍ശപ്രകാരം അധികം വൈകാതെ രഞ്ജിനി കാസറ്റ്‌സിന്റെ തമിഴ് അയ്യപ്പ ഗാനങ്ങള്‍ ചിട്ടപ്പെടുത്താനുള്ള ദൗത്യം സുന്ദര്‍രാജനെ തേടിയെത്തുന്നു. തൊട്ടു പിന്നാലെ അപ്പു”വും. ശ്രീകുമാരന്‍ തമ്പിയും പുതുമുഖ സംഗീത സംവിധായകനും ചേര്‍ന്ന് അപ്പുവില്‍ ഒരുക്കിയ രണ്ടു പാട്ടുകളും ഹിറ്റായിരുന്നു: കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ, ഒരിക്കല്‍ നീ ചിരിച്ചാല്‍. ഒരു മലയാളിയല്ല ആ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം.
റെക്കോര്‍ഡിംഗ് കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ മുന്നില്‍ വന്നു തൊഴുതു നിന്നുകൊണ്ട് സുന്ദരരാജന്‍ പറഞ്ഞ വാക്കുകള്‍ ഡെന്നിസിന്റെ കണ്ണുകള്‍ ഈറനാക്കുന്നു: ഭഭസാര്‍, മകളുടെ വിവാഹമാണ് അടുത്താഴ്ച്ച. വിവാഹ ക്ഷണക്കത്തില്‍ അച്ഛനായ എന്റെ പേരിനൊപ്പം മ്യൂസിക് ഡയറക്റ്റര്‍ എന്ന് വെക്കാനുള്ള അവസരം തന്നത് സാറാണ്. മരണം വരെ മറക്കില്ല സാറിനെ.”
നാല് പതിറ്റാണ്ടോളം പ്രശസ്ത സംഗീത ശില്പികളുടെ നിഴലില്‍ ഒതുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു പാവം മനുഷ്യന്റെ നിഷ്‌കളങ്ക സ്‌നേഹം മുഴുവനുണ്ടായിരുന്നു ആ വാക്കുകളില്‍.സിനിമാജീവിതം സാര്‍ത്ഥകമായി എന്ന് തോന്നിയ അപൂര്‍വ നിമിഷങ്ങളിലൊന്ന്.
രവിമേനോന്‍
…………………………………………………………………….
സൂപ്പർ ഹിറ്റുകളുടെ ശില്പിക്ക് ആദരാഞ്ജലികൾ…..