രാജമൗലി ചിത്രത്തിൽ നിന്നും പൃഥ്വിരാജിനെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം; വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ

','

' ); } ?>

 

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ അര്‍ബന്‍ നക്‌സൽ, അവരെ നിലക്ക് നിര്‍ത്തുക മല്ലിക സുകുമാരനോട് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍

 

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29ല്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ. എസ്.എസ്.എം.ബി 29ല്‍ പൃഥ്വിരാജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒഡിഷയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും പൃഥ്വിരാജും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ എമ്പുരാനിലെ ഭാഗം സംഘപരിവാറിനെ ചൊടിപ്പിച്ചതോടെ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കണമെന്ന കമന്റുകള്‍ രാജമൗലിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.ഒഡിഷയിലെ ദിയോമാലി എന്ന സ്ഥലത്തെ സൂര്യോദയത്തിന്റെ വീഡിയോ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സംഘപരിവാറിന്റെ വിദ്വേഷ കമന്റുകള്‍ വന്നത്.

‘രാജ്യവിരുദ്ധനും ജിഹാദിയുമായ പൃഥ്വിരാജിനെ താങ്കളുടെ സിനിമയില്‍ നിന്ന് ഒഴിവാക്കുക, അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും’, ‘സ്വന്തം രാജ്യത്തോടും സംസ്‌കാരത്തോടും യാതൊരു കൂറുമില്ലാത്തവനാണ് പൃഥ്വിരാജ്, അയാളെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കരുത്’, എന്നിങ്ങനെ ഒരുപാട് കമന്റുകള്‍ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.ബോയ്‌ക്കോട്ട് ആന്റിനാഷണല്‍ പൃഥ്വിരാജ്’ എന്ന ഹാഷ്ടാഗോടുകൂടിയാണ് പല കമന്റുകളും അവസാനിക്കുന്നത്. ‘മോഹന്‍ലാലിനെ വരെ തെറ്റിദ്ധരിപ്പിച്ച് രാജ്യവിരുദ്ധ സിനിമയില്‍ അഭിനയിപ്പിച്ചയാളാണ് പൃഥ്വിരാജ്, അയാള്‍ നിങ്ങളെയും തെറ്റിദ്ധരിപ്പിക്കും’ എന്ന രീതിയിൽ മലയാളികളും പൃഥ്വിരാജിനെതിരെ കമെന്റുകൾ ഇടുന്നുണ്ട്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ അര്‍ബന്‍ നക്‌സലാണെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നും പൃഥ്വിരാജിന്റെ ‘അമ്മ മല്ലിക സുകുമാരനോട് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പൊതുവേദിയില്‍ പ്രസംഗിക്കുകയുണ്ടായി.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തുകയുണ്ടായി. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരുന്ന സിനിമ കൂടിയായിരുന്നു എമ്പുരാൻ. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും സിനിമ നേടിയെടുത്തു. അത് പോലെ തന്നെ സിനിമയുടെ കഥാപാശ്ചാത്തലം വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വഴി തെളിക്കുകയുണ്ടായി. ഗുജറാത്ത് കലാപത്തിന് കാരണക്കാരവയരാണ് രാജ്യം ഭരിക്കുന്നതെന്ന വാദം വളച്ചു കെട്ടലുകൾ ഒന്നും തന്നെയില്ലാതെ സിനിമ പറയുകയുണ്ടായി. മുരളിഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരുന്നത്. വിവാദത്തിനു ചൂട് പിടിച്ചതോടെ
ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും വിവാദമായ ഭാഗം നീക്കം ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു. പതിനേഴോളം ഭാഗങ്ങൾ നീക്കം ചെയ്ത പുതിയ പതിപ്പ് ഇന്നലെ മുതൽ തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്.