നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ ‘ഡല്‍ഹി ക്രൈമി’ന് മികച്ച ഡ്രാമ സീരീസിനുളള അന്താരാഷ്ട്ര എമ്മി പുരസ്കാരം.റിച്ചി മെഹ്ത്ത സംവിധാനം ചെയ്ത സീരിസ് 2019ലാണ് റിലീസ് ചെയ്തത്.നെറ്റ്ഫ്ലിക്സ് വഴിയാണ് സീരീസ് പുറത്തിറങ്ങിയത്.
2012ല്‍ ഇന്ത്യയില്‍ ഏറെ ചര്‍ച്ചയായ ദല്‍ഹി പീഡനക്കേസിലെ പൊലീസ് അന്വേഷണമാണ് സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ എങ്ങനെയാണ് പൊലീസ് എല്ലാ പ്രതികളെയും പിടികൂടിയതെന്നും ഇതിനിടയില്‍ പൊലീസിന് നേരിടേണ്ടി വന്ന വിവിധ പ്രതിസന്ധികളുമാണ് ദല്‍ഹി ക്രൈമില്‍ പ്രതിപാദിക്കുന്നത്.
പ്രധാന കഥാപാത്രമായ ഐ.പി.എസ് ഉദ്യോഗസ്ഥ വര്‍ത്തിക ചതുര്‍വേദിയായെത്തിയത് ഷെഫാലി ഷാ ആയിരുന്നു. രസിക ദുഗല്‍, ആദില്‍ ഹുസൈന്, രാജേഷ് തൈലാങ്, വിനോദ് ഷെരാവത്, ഡെന്‍സില്‍ സ്മിത്, ഗോപാല്‍ ദത്ത, യശസ്വിനി ദയാമ, ജയ ഭട്ടചാര്യ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.