തമിഴ് റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള പൈറസി വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി ഹൈക്കോടതി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനിയായ വാര്‍ണര്‍ ബ്രോസ് നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൈറസി ലോകത്തെ അതികായന്മാരായ തമിഴ് റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഈ വെബ്‌സൈറ്റുകളുടെ എല്ലാ URL കളിലേക്കും IP വിലാസങ്ങളിലേക്കുമുള്ള പ്രവേശനം തടയാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് നരൂലയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിര്‍മ്മാണകമ്പനികളുടെ പകര്‍പ്പവകാശം ലംഘിക്കുന്ന വെബ്സൈറ്റുകളുടെ ഡൊമെയ്ന്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാനും പൈറസി സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്റര്‍നെറ്റ്- ടെലികോം സേവന ദാതാക്കള്‍ക്ക് അറിയിപ്പ് നല്‍കാനും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനും വിവര സാങ്കേതിക മന്ത്രാലയത്തിനും കോടതി നിര്‍ദേശം നല്‍കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനിയായ വാര്‍ണര്‍ ബ്രോസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.