പ്രിയപ്പെട്ട സുചി, വിവാഹ വാര്‍ഷിക ആശംസകള്‍; സ്നേഹ ചുംബനം നൽകി ഭാര്യക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് മോഹൻലാൽ

','

' ); } ?>

37-ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. പ്രിയപ്പെട്ട സുചി, വിവാഹ വാര്‍ഷിക ആശംസകള്‍. എന്നെന്നും നന്ദിയോടെ, എന്നേക്കും നിന്റേത്’ . അടികുറിപ്പോടെ സുചിത്രയ്ക്ക് ചുംബനം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ചിത്രം വൈറലായിരിക്കുകയാണ്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്.

അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ അഭിനയം കണ്ടത് മുതൽ തനിക്ക് അദ്ദേഹത്തിനോട് ഇഷ്ടം തോന്നിയിരുന്നവെന്നും മോഹൻലാലിന് ആ സമയത്ത് സ്ഥിരമായി കാർഡുകൾ അയക്കാറുണ്ടായിരുന്നുവെന്നും സുചിത്ര ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം തരുൺ മൂർത്തി സംവിധാനത്തിൽ എത്തിയ ‘തുടരും’ ആണ്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം തിയേറ്ററിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് രസകരമായ കഥ പറയാനുള്ള താരദമ്പതിമാരാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും. സിനിമയില്‍ വില്ലനായി അഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ മോഹന്‍ലാല്‍ അറിയാതെ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്ന ആളായിരുന്നു സുചിത്ര. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജാതകം പോലും ചേരില്ലെന്ന സ്ഥിതി വന്നു. അങ്ങനെ പ്രതിസന്ധികള്‍ പലതുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോട് കൂടി ഇവര്‍ വിവാഹിതരായി.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരാവുന്നത്. അക്കാലത്ത് നടന്ന ഏറ്റവും ആഡംബര വിവാഹമായിരുന്നു അത്. മലയാള സിനിമാലോകം മുഴുവനും ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖരും ഒന്നടങ്കമെത്തിയ ചടങ്ങിലാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലിക്കെട്ടിയത്. ഇന്നും ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാധാരണക്കാര്‍ക്ക് പോലും വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു.

വിവാഹത്തിന് ശേഷമാണ് മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ കൂടുതല്‍ മാറ്റം വരുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരമായി അദ്ദേഹം വളര്‍ന്നു. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ താരരാജാവ് എന്ന ബഹുമതിയും മോഹന്‍ലാലിന് സ്വന്തമാണ്. എല്ലാ നേട്ടങ്ങള്‍ക്കും പിന്തുണയായി ഭാര്യ സുചിത്രയാണ് കൂടെ നിന്നത്. പൊതുവേ താരപത്‌നി എന്ന പ്രിവിലേജില്‍ നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ് സുചിത്ര ചെയ്തത്.

ഭര്‍ത്താവ് സിനിമയില്‍ സൂപ്പര്‍താരമായി തിരക്കില്‍ നിന്നപ്പോള്‍ മക്കളുടെ കാര്യവും അമ്മയുടെ കാര്യങ്ങളുമൊക്കെ നോക്കിയിരുന്നത് സുചിത്രയായിരുന്നു. ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള സുചി വീട്ടില്‍ അതിനായി ഒരു ലോകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.