‘എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ’ ദാസും ​ഗ്യാങും ഷോ തൂക്കി; ‘ഡിസി’ ആദ്യ പ്രതികരണങ്ങൾ

','

' ); } ?>

സംവിധായകനിൽ നിന്ന് നായകനിലേക്കുള്ള ലോകേഷ് കനകരാജിന്റെ അരങ്ങേറ്റ ചിത്രം ‘ഡിസി’ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ, തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നതെന്നാണ് ആദ്യ പ്രതികരണം. വ്യത്യസ്തമായ അവതരണ ശൈലിയും അതിശക്തമായ മേക്കിങ്ങുമാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നതെന്നും അഭിപ്രായമുണ്ട്.

ദാസും ​ഗ്യാങും ഷോ തൂക്കി എന്നും ചിലർ അഭിപ്രായപ്പെടുന്നു. അടുത്തക്കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്റർവെൽ ബ്ലോക്ക് ആണ് ഡിസിയിലേതെന്നും ചില പ്രേക്ഷകർ കുറിച്ചു. ‘ദേവദാസ്’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോകേഷ് കനകരാജ്, ഒരു നടൻ എന്ന നിലയിലും തികഞ്ഞ സ്വാഭാവികതയോടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ‘ചന്ദ്ര’ എന്ന കഥാപാത്രമായി എത്തുന്ന വാമിഖ ഗബ്ബിയുടെ പ്രകടനവും വലിയ കയ്യടി നേടുന്നുണ്ട്. കഥാപാത്രങ്ങളുടെ അവതരണത്തിനും ആക്ഷൻ രംഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന തിരക്കഥയും, മികച്ച രീതിയിൽ ഡിസൈൻ ചെയ്ത ഇന്റർവെൽ ബ്ലോക്കും ക്ലൈമാക്സും തിയറ്ററുകളിൽ വൻ സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയാണ് ഒരുക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.

‘റോക്കി’, ‘സാനി കയിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കിയ ‘ഡിസി’ അദ്ദേഹത്തിന്റെ സംവിധാന കരിയറിലെ തന്നെ മികച്ച സൃഷ്ടികളിലൊന്നാണ്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും മുകേഷ് ജിയുടെ ഛായാഗ്രഹണവും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.