രജനീകാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അദ്ദേഹം ഒരു പൊലീസ് വേഷത്തില്‍ എത്തുന്നത്. രജനിയെ നായകനാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട വന്‍ ഹിറ്റായിരുന്നു. സന്തോഷ് ശിവന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. അനിരുദ്ധ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. രജനികാന്തിന്റെ 167 ാമത്തെ ചിത്രമാണ് ദര്‍ബാര്‍.
അടുത്ത ഹിറ്റിനായി തലൈവര്‍ വീണ്ടും..’ദര്‍ബാര്‍’ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
','' );
}
?>