പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു

ഇന്ത്യയുടെ നൃത്തച്ചുവടുകള്‍ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു. നൂറ്റൊന്നു വയസ്സായിരുന്നു.കൊല്‍ക്കത്തയിലാണ് അന്ത്യം.അന്തരിച്ച നര്‍ത്തകന്‍ ഉദയ് ശങ്കര്‍ ആണ് ഭാര്‍ത്താവ്.

അമല ശങ്കറിന്റെ ഭര്‍ത്താവ് ഉദയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമലയും ഉദയ് ശങ്കറും ചേര്‍ന്നഭിനയിച്ചിരുന്നു. 1948ലാണ് കല്‍പന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്.

ഉദയ് ദമ്പതികളുടെ നൃത്തം രാജ്യാന്തര പ്രശസ്തി നേടിയിരുന്നു.ആനന്ദ് ശങ്കര്‍ ,മമത ശങ്കര്‍ എന്നിവര്‍ മക്കളാണ്.