
മെഗാ സ്റ്റാർ ചിരഞ്ജീവിയെ കാണാൻ ആന്ധ്രാ പ്രദേശിൽ നിന്നും ഹൈദരാബാദ് വരെ സൈക്കിളിൽ യാത്ര ചെയ്തു വന്ന യുവതിയെ ഹൃദ്യമായി സ്വീകരിച്ച് നടൻ ചിരഞ്ജീവി. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തെ രാജേശ്വരിയെന്ന യുവതിയാണ് ആരാധന കൊണ്ട് സാഹസികമായ യാത്രയ്‌ക്കൊരുങ്ങിയത്.
നേരിൽ കണ്ടപ്പോൾ ചിരഞ്ജീവിയുടെ കയ്യിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഒരു സാരി മെഗാസ്റ്റാർ പകരം സമ്മാനം നൽകി. കൂടാതെ രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.
ഈ ഒരു സംഭവത്തോട് കൂടി സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുകയാണ്. ഇത് തന്നെ മതി എന്ത് കൊണ്ടാണ് മെഗാസ്റ്റാർ ചിരഞ്ജീവി അലിവിന്റെയും കരുണയുടെയും പ്രതീകമെന്ന് വിളിപ്പേര് നേടിയതെന്ന് മനസിലാക്കാൻ. തന്റെ ആരാധകരെ സ്വന്തം ഉറ്റവരെ പോലെ കാണുന്നതിൽ അദ്ദേഹം ഒരിക്കൽ പോലും വീഴ്ച വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു ജനതയെ മുഴുവൻ നന്മയും പരസ്പര സ്നേഹവും പഠിപ്പിച്ചിട്ടുമുണ്ട്.