മലയാളത്തിലും തമിഴിലുമായി ജോജു ജോര്‍ജ്ജിന്റെ ആക്ഷന്‍ ചിത്രം

ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം തമിഴ് ഭാഷകളിലായി സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘കള്‍ട്ട്’ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ഷാജി മേച്ചേരി നിര്‍മ്മിക്കുന്ന ആക്ഷനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തില്‍ ജോജു ജോര്‍ജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്‌കിന്‍, ‘സര്‍പട്ട പരമ്പരൈ’ യിലെ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീര്‍, സഞ്ജന നടരാജന്‍, അനന്യ രാമപ്രസാദ്, മൂന്നാര്‍ രമേശ്, രാക്ഷസന്‍, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ് തുടങ്ങിയവരും അഭിനയിക്കുന്നു.

കാര്‍ത്തിക്ക് സുബ്ബരാജ്ചിയാന്‍ വിക്രം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിന്‍ പോളിയുടെ തുറമുഖം എന്നിവയുടെ സ്റ്റണ്ട് ഡയറക്ടറായ ‘സൂപ്പര്‍ സുബ്ബരായ’ യുടെ മകന്‍ കൂടിയാണ് ദിനേശ്. തമിഴിലെ പ്രശസ്തനായ ധനുഷ് ചിത്രം ജഗമേ തന്തിരം, പറവ, ഈട, സര്‍വം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. പോസ്റ്റര്‍ ഡിസൈന്‍സ്: അമല്‍ ജോസ്, മീഡിയാ പാര്‍ട്ണര്‍ മുവീ റിപ്പബ്ലിക്, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്. പരസ്യ വിതരണം ഒബ്‌സ്‌ക്യൂറ.

ജോജു ജോര്‍ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പിറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെ ജന്മദിനത്തില്‍ ‘മധുര’മെന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.