നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ല; ഹൈക്കോടതി

','

' ); } ?>

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി .വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെയും ഇരയുടെയും ആവശ്യം ഹൈക്കോടതി തള്ളി.
യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും പ്രോസിക്യൂഷനും കോടതിയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വി ജി അരുണ്‍ സിങിന്റേതാണ് വിധി.തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാമെന്നും കോടയി അറിയിച്ചു.നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.