കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഷൂട്ടിങ്; ശിവകാര്‍ത്തികേയന്‍ ചിത്രത്തിനെതിരേ കേസ്

','

' ); } ?>

ആനമലയില്‍ കോവിഡ് പ്രോട്ടോകള്‍ പാലിക്കാതെ സിനിമാ ചിത്രീകരണം നടത്തിയ ശിവകാര്‍ത്തികേയന്റെ ഡോണ്‍ എന്ന ചിത്രത്തിനെതിരെ കേസെടുത്തു.സിനിമാ ചിത്രീകരണം നിര്‍ത്തിച്ചു. ആനമല മുക്കോണം പാലം ഭാഗത്താണ് ചിത്രീകരണം നടന്നിരുന്നത്.

വിവരമറിഞ്ഞ് സമീപവാസികള്‍ ശിവകാര്‍ത്തികേയനെ കാണാന്‍ തടിച്ചുകൂടി. കൂടാതെ, പാലത്തിനരികില്‍ സിനിമാസംഘത്തിന്റെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇത് ഗതാഗത തടസ്സവുമുണ്ടാക്കി. ഏകദേശം അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടി. അധികംപേരും സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയുമായിരുന്നു വന്നത്. വാഹനഗതാഗതം സ്തംഭിച്ചതിനാല്‍ സ്ഥലത്തെ ഓട്ടോക്കാരും ടാക്സിക്കാരും പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, സ്ഥലത്തെത്തിയ പോലീസുകാരും തഹസില്‍ദാര്‍ വിജയകുമാറും സിനിമാ ചിത്രീകരണം നിര്‍ത്തിച്ചു. പോലീസുകാര്‍ നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.

തഹസില്‍ദാരും പോലീസ് സംഘവും നടത്തിയ അന്വേഷണത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുവാദം വാങ്ങിയിരുന്നില്ല എന്നുകണ്ടെത്തി. കൂടാതെ, പോലീസിനോ റവന്യൂവകുപ്പിനോ യാതൊരറിവുമുണ്ടായിരുന്നില്ല. തുടര്‍ന്ന്, തഹസില്‍ദാര്‍ രൂപ പിഴചുമത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനും നിയമാനുസൃതമല്ലാതെ സിനിമാചിത്രീകരണം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമുള്ള വകുപ്പുകള്‍പ്രകാരം സിനിമാ സംവിധായകന്‍ സിബി ചക്രവര്‍ത്തിയടക്കം 30 പേര്‍ക്കെതിരേ ആനമല പോലീസും കേസെടുത്തു.