“ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ”; അനുശ്രീക്കും സീമ ജി നായർക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.പി. ദിവ്യ

','

' ); } ?>

നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ രൂക്ഷ പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ. ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ചത്തിനെതിരെയാണ് ദിവ്യയുടെ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ പ്രതികരിച്ചു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന ആമുഖത്തോടെ അനുശ്രീയുടെയും സീമ ജി. നായരുടെയും ചിത്രങ്ങൾക്കൊപ്പം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

“ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്. സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം. കേരള ജനത കൂടെയുണ്ടാവും. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫിസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്‌ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും. സീമ ജി. നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്. നിങ്ങൾ ധൈര്യമായി ഇറങ്ങു. അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും. ഈ സർക്കാരും.” ദിവ്യ കുറിച്ചു.

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെ നടി സീമ ജി. നായർ പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. രു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു സീമയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്മൈൽ ഭവൻ പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ അതിഥായി നടി അനുശ്രീ എത്തിയതും ചർച്ചയായിരുന്നു. ലൈംഗികാരോപണത്തിന്റെ കരിനിഴലിൽ നിൽക്കുന്ന കോൺഗ്രസ് എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ടത്തിൽ അനുശ്രീയ്‌ക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.