
കോവിഡ്19 ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ പ്രൊഫഷണല്‍ നാടകരംഗത്തെ കലാകാരന്മാരുടെയും കലാകാരികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സാസംസ്‌കാരികമന്ത്രി എ.കെ ബാലന്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി. കേരളത്തിലെ 2500 ഓളം പ്രൊഫഷണല്‍ നാടക കലാകാരന്മാരും കലാകാരികളും ലോക്ഡൗണ്‍ മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്. അവരെ സഹായിക്കാനുള്ള പദ്ധതി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ മൂലം മൂലം സിനിമാ മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.