പേളിമാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും പുതിയ വെബ് സീരീസ് പുറത്തിറങ്ങി. അവസ്ഥ എന്നാണ് വെബ്‌സീരീസിന്റെ പേര്. റിയാലിറ്റി ഷോയിലൂടെയെത്തി ജീവിതത്തിലും ഒന്നായിമാറിയ പേളി – ശ്രീനിഷ് ദമ്പതികളെ നിരവധി ആരാധകര്‍ പിന്തുടരുന്നുണ്ട്. ഫഌറ്റില്‍ കഴിയുന്ന യുവതിയുടെ അടുത്തേക്ക് വിവാഹതാത്പര്യാര്‍ത്ഥം എത്തുന്ന യുവാവും സംഭവവികാസങ്ങളുമാണ് വെബ്‌സീരീസിന്റെ ആദ്യ എപ്പിസോഡിലുള്ളത്. തന്റെ താത്്പര്യങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാത്ത ആളാണ് ശ്രീനിഷ് അവതരിപ്പിക്കുന്ന ‘സൂര്യ’യെന്ന് പേളി അവതരിപ്പിക്കുന്ന ‘ഐശ്വര്യ’ എന്ന കഥാപാത്രത്തിന് പെട്ടെന്ന് തന്നെ മനസ്സിലാകുന്നു. മുട്ടന്‍ വഴക്കിനൊടുവില്‍ സൂര്യയെ ഐശ്വര്യ ഇറക്കിവിടുമെങ്കിലും ലോക്ക്ഡൗണ്‍ ആയതോടെ സൂര്യയെ ഫഌറ്റില്‍ തന്നെ താമസിപ്പിക്കാന്‍ ഐശ്വര്യയുടെ അമ്മ ആവശ്യപ്പെടുകയാണ്. സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രത്തിന്റെ ആദ്യ എപ്പിസോഡ് അവസാനിക്കുന്നത്. മെയ്ക്കിംഗിലെ മികവും എടുത്തുപറയേണ്ടതാണ്. വരും എപ്പിസോഡുകളില്‍ എന്തൊക്കെയുണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പേളിമാണിയാണ് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിട്ടുള്ളത്. ശരത് ഡേവിസാണ് സംവിധാനം. റോബിത് ടി പോള്‍ ക്യാമറയും ജെസിന്‍ ജോര്‍ജ്ജ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.