ലോക്ക് ഡൗണ്‍ തീര്‍ന്നാലുടന്‍ ഷൂട്ട് തുടങ്ങാനുള്ള അനുമതിക്കായി സിനിമാ സംഘടനകള്‍ ഇപ്പോഴെ പ്രവര്‍ത്തിച്ച് തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസ്സാണെന്ന് നടന്‍ മുരളി ഗോപി പ്രതികരിച്ചു. മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.
കൊറോണയുടെ മുന്നേറ്റത്തെ തടയേണ്ടത് തന്നെയാണ്. പക്ഷെ. കൊറോണയെ മാത്രമല്ല നാം ഭയക്കേണ്ടത്. തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസ്സാണ്. അത് തൊഴിലാളികളില്‍ ഉണ്ടാക്കുന്ന മാനസികവ്യഥ, മൃത്യുദാതാവായ മറ്റൊരു വൈറസ്സാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഭ്രാന്തും അതിതീവ്ര വ്യാപനമുള്ള ഒരു വൈറസ്സാണ്. കരുതല്‍ ഉണ്ടാകട്ടെ. കാവലും.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.
തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസ്സാണ്. അത് തൊഴിലാളികളില്‍ ഉണ്ടാക്കുന്ന മാനസികവ്യഥ, മൃത്യുദാതാവായ മറ്റൊരു വൈറസ്സാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഭ്രാന്തും അതിതീവ്ര വ്യാപനമുള്ള ഒരു വൈറസ്സാണ്. കരുതല്‍ ഉണ്ടാകട്ടെ. കാവലുംഞാന്‍ ഈ പടത്തില്‍ അഭിനയിക്കാനായി നാല് ദിവസമായി ഹൈദരാബാദിലാണ്…10ന് ലോക്ക്ഡൗണ്‍ പിന്‍ വലിച്ച് 11ന് സിനിമാ ഷൂട്ടിങ്ങിനുള്ള അനുമതി കൊടുക്കുകയും അന്ന് തന്നെ തെലുങ്ക് പടങ്ങളുടെ ഷൂട്ട് ആരംഭിക്കുകയും ചെയ്തു…രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് അനുമതി..വൈകുന്നേരം 5ന് ഷൂട്ട് നിര്‍ത്തി 6 ന് മുമ്പ് ഹോട്ടലില്‍ എത്തണം…ലൊക്കേഷനില്‍ പോലിസിന്റെ പരിശോധനയും എല്ലാമുണ്ട്…എല്ലാ കോവിഡ് പ്രോട്ടോക്കോലും പാലിച്ച് കാര്യങ്ങള്‍ നടക്കുന്നുണ്ട്. കാര്യങ്ങള്‍ നടക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്…ഞാനിത് എഴുതാന്‍ കാരണം 16 ന് നമ്മുടെ കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ 17 ന് തന്നെ ഷൂട്ട് തുടങ്ങാനുള്ള അനുമതിക്കായി സിനിമാ സംഘടനകള്‍ ഇപ്പോഴെ പ്രവര്‍ത്തിച്ച് തുടങ്ങണം. സിനിമയുമായി ബന്ധപ്പെട്ട ആയിരങ്ങള്‍ പട്ടിണിയിലാണ്…എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി തന്നെ നമുക്ക് മുന്നോട്ട് പോകാം…സിനിമ മാത്രമല്ല…ജീവിതത്തിന്റെ സമസ്ത മേഖലകളും തുറന്നിടണം…ഇടതുപക്ഷ സര്‍ക്കാറിന്റെ നന്‍മകളെ പിന്തുണച്ചുകൊണ്ട്തന്നെ പ്രായോഗികതയുടെ വഴിയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്ന് മാത്രം.