കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ ആയിരുന്ന നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്കു മാറ്റി.അമിതാഭ് ബച്ചനും , അഭിഷേകും കോവിഡ് ചികിത്സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ തന്നെയാണ്ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.ആദ്യം രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ഹോ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.ബച്ചന് കുടുംബത്തില്‍ ജയ ബച്ചനൊഴികെ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ ജീവനക്കാരും ക്വാറന്റീനിലാണ്.ബച്ചന്റെ നാല് ബംഗ്ലാവുകൾ നഗരസഭ സീൽ ചെയ്തു.
കോവിഡ്; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്കു മാറ്റി
','' );
}
?>