‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനല്‍ പോയി മടങ്ങിയെത്തിയ നടന് പൃഥ്വിരാജ് കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ടും താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ക്വാറന്റൈന് പൂര്‍ത്തിയാക്കുമെന്ന് താരം അറിയിച്ചു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
‘കോവിഡ് 19 പരിശോധന നടത്തി. ഫലങ്ങള്‍ നെഗറ്റീവ് ആണ്. വീട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് ക്വാറന്റൈന് പൂര്‍ത്തിയാക്കും. സുരക്ഷിതമായി തുടരുക, എല്ലാവരും ശ്രദ്ധിക്കുക’.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷൂട്ടിങ് പൃഥ്വിയും സംഘവും ഷൂട്ടിംഗ് അനുമതി മുടങ്ങി ജോര്‍ദാനില്‍ പെട്ടത്. സ്ഥിതി മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി വാങ്ങി ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് പിന്നീട് ഡല്‍ഹിവഴി കൊച്ചിയിലെത്തിയത്. പൃഥ്വി മെയ് 23നാണ് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍നിന്ന് തന്റെ പ്രിയപ്പെട്ട ബി.എം.ഡബ്ല്യു. കാറില്‍ പൃഥ്വി ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ക്വാറന്റീന് കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. സ്വന്തം ചെലവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്റീനിലാണ് പൃഥ്വി. തിരുവല്ലയിലാണ് ബ്ലെസി നിരീക്ഷണത്തില്‍ കഴിയുന്നത്. തിരിച്ചെത്തിയ 58 പേരടങ്ങിയ സംഘം വിവിധയിടങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.