മിര്‍സാപുറിന് സുപ്രീം കോടതിയുടെ നോട്ടീസ്

ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിര്‍സാപുരിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി നടപടി. മിര്‍സാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അണിയറ പ്രവര്‍ത്തകര്‍ക്കു പുറമേ ആമസോണ്‍ െ്രെപമിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

െ്രെകം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് മിര്‍സാപൂര്‍. കരണ്‍ അനുഷ്മാന്‍, ഗുര്‍മീത് സിംഗ്, മിഹിര്‍ ദേശായി എന്നിവരാണ് സംവിധായകന്‍. മിര്‍സാപുര്‍ സീസണ്‍ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവര്‍ത്തകരെത്തിയത്. പങ്കജ് ത്രിപാഠി, അലി ഫസല്‍, ദിവ്യേന്ദു ശര്‍മ്മ, ശ്വേത ത്രിപാഠി ശര്‍മ്മ, രസിക ദുഗല്‍, ഹര്‍ഷിത ഗൗര്‍, അമിത് സിയാല്‍, അഞ്ജു ശര്‍മ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവര്‍ സീസണ്‍ 2ല്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.