ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ലഖ്നൗവിലുള്ള താരം കഴിഞ്ഞയിടെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി തനിക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നും തുടര്‍ന്ന് നടന്ന പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും കനിക പറഞ്ഞു.

ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും,താനും കുടുംബവും സ്വയം സമ്പര്‍ക്കവിലക്ക് സ്വീകരിക്കുകയാണെന്നും ,എല്ലാവരും മുന്‍ കരുതലുകള്‍ എടുക്കണമെന്നും താരം പറഞ്ഞു.