കേരളത്തിലെത്തിയപ്പോഴാണ് സുരക്ഷിതത്വം തോന്നിയത് ; ഗായത്രി അരുണ്‍

','

' ); } ?>

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ജാഗ്രത തുടരുമ്പോള്‍ സ്വന്തം നാടായ കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെയ്ക്കുകയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍.സോഷ്യല്‍ മീഡിയയിലൂടെയാണ് ഗായത്രി ഇതേ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗായത്രി അരുണിന്റെ വാക്കുകള്‍

‘ഞാന്‍ രണ്ടാഴ്ചയായി ഒരു ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു. എന്നാല്‍ കേരളത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടിവന്നത്. മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഒരു സ്‌ക്രീനിംഗ് കാണാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍, അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ നിങ്ങള്‍ അറിയാത്തതിനാലാണ്. തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്ന് തിരിച്ചറിയുക.’