
കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി സിനിമ, സീരിയല്‍, വെബ് സീരീസ്, ടിവി ഷോ എന്നിവയുടെ ചിത്രീകരണം രാജ്യത്ത് മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.
നിലവില്‍ ഇന്ത്യയിലോ വിദേശത്തോ എന്തെങ്കിലും ചിത്രീകരണം നടക്കുന്നുവെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അത് അവസാനിപ്പിച്ച് തിരിച്ചു വരണമെന്ന് നിര്‍മ്മാതാക്കളോട് സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 31 വരെ പൊതുജന താല്‍പ്പര്യാര്‍ഥം എല്ലാ ചിത്രീകരണങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 31 ന് ശേഷം സാഹചര്യം മെച്ചപ്പെട്ടാല്‍ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുന്നു.