
പുതിയ നേട്ടം സ്വന്തമാക്കി തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ‘തുടരും’. ട്രാക്കേഴ്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം, ചിത്രത്തിന്റെ ഷോകളില്‍ നിന്ന് മാത്രമായി 100 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ട്രാക്കഡ് കളക്ഷനില്‍ മലയാളം സിനിമ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 100 കോടിയും 200 കോടിയുമെല്ലാം അതിവേഗം നേടിയ ചിത്രം കേരളാ ബോക്‌സ് ഓഫീസിലും ഒന്നാമനായിരുന്നു.
കേരളാ ബോക്‌സ് ഓഫീസില്‍ 110 കോടിയ്ക്ക് മുകളിലും ആഗോളതലത്തില്‍ 220 കോടിയ്ക്ക് മുകളിലുമാണ് തുടരും ഇതുവരെ നേടിയിരിക്കുന്നത്. 24 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ് ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്. അതുകൊണ്ട് എമ്പുരാന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും മോഹന്‍ലാല്‍ തന്നെ ഒരുപക്ഷെ തിരുത്തികുറിച്ചേക്കാം. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്.
ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇതിനൊപ്പം ബോക്‌സ് ഓഫീസിലും ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകളും ചിത്രം തീര്‍ത്തിരുന്നു.
കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നത്. ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വില്ലന്‍ വേഷത്തിലെത്തിയ പ്രകാശ് വര്‍മയുടെ പ്രകടനം വലിയ കയ്യടികള്‍ നേടിയിരുന്നു.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.
ചിത്രത്തിലെ ‘കൊണ്ടാട്ടം’, ‘എന്തൊരു ചേലാണ്’, തുടങ്ങിയ ഗാനങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ തരംഗമായ ‘കൊണ്ടാട്ടം’ എന്ന ഗാനത്തിനും ജേക്സ് ബിജോയ് തന്നെയാണ് ഈണമൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.