“പണം തിരികെ ചോദിച്ചപ്പോൾ ചെക്ക് തന്ന് പറ്റിച്ചു”; ലക്ഷ്മി പ്രിയ 20 ലക്ഷം തട്ടിയെടുത്തത്തതിന് തെളിവുണ്ടെന്ന് പരാതിക്കാരൻ

','

' ); } ?>

നടി ലക്ഷ്മി പ്രിയ തന്റെ കയ്യിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തത്തതിന് തെളിവുണ്ടെന്ന് വെളിപ്പെടുത്തി പരാതിക്കാരൻ സിബി ലാൽ. പല തവണയായിട്ടാണ് ഇരു ലക്ഷം രൂപ കൊടുത്തത്തതെന്നും, തനിക്ക് ചിത്രത്തിന് തിരക്കഥയെഴുതാനറിയാം എന്ന പറഞ്ഞാണ് ലക്ഷ്മി പ്രിയ പണം വാങ്ങിയതെന്നും സിബി ലാൽ പറഞ്ഞു. കൂടാതെ ലക്ഷ്മി പ്രിയ ചെക്ക് തന്നെ പറ്റിച്ചു വെന്നും, പണം കൈമാറിയതിനുള്ള ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും സിബി ലാൽ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ ഫോൺ ഇന്റർവ്യൂവി പ്രതികരിക്കുകയായിരുന്നു സിബി ലാൽ.

ലക്ഷ്മി പ്രിയയുടെ വീടിന്റെ അടുത്താണ് എന്റെ ഫ്ലാറ്റ്. അവർക്ക് തിരകകഥയെഴുതാനറിയാം എന്ന് പറഞ്ഞാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പല തവണയായിട്ട് ഞാനവർക്ക് ഇരുപത് ലക്ഷം കൊടുത്തിട്ടുണ്ട്. അതിന്റെ തെളിവുകൾ എന്റെ കൈവശമുണ്ട്. കാശ് തിരിച്ചു ചോദിച്ചപ്പോൾ അവരെനിക്ക് ചെക്ക് തന്ന് പറ്റിക്കുകയായിരുന്നു. സംഭവം ചർച്ചയായപ്പോൾ ഞാനവർക്ക്ഞ്ചു ലക്ഷത്തിന്റെ കിഴിവ് കൊടുത്തതാണ്. എന്നിട്ടും പണം തരാൻ അവർ തയ്യാറായില്ല.” സിബി ലാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നടി നീന കുറിപ്പിന് ലക്ഷ്മി പ്രിയ അയച്ച കുറിപ്പ് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സിബി ലാൽ വീണ്ടും ആരോപണവുമായെത്തിയത്. 20 ലക്ഷത്തിന്റെ കേസ് കോടതിയിലെത്തി തെളിവില്ലാതെ തള്ളി പോയതാണെന്നും, താനാരെയും പറ്റിച്ച് നാട് വിട്ടിട്ടൊന്നുമില്ലെന്നുമായിരുന്നു സംഭവത്തിൽ ലക്ഷ്മി പ്രിയ പ്രതികരിച്ചത്.