സിനിമ തന്നെയാണ് ഞങ്ങളുടെ ലഹരി” – തരുൺമൂർത്തി

','

' ); } ?>

“സിനിമയുണ്ടാക്കി അത് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് തങ്ങളുടെ ലഹരിയെന്ന്” സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു. സിനിമയുടെ സൃഷ്ടിപ്രക്രിയയിൽ ലഹരികൾക്കിടയില്ലെന്നും തന്റെ ടീമിൽ അത്തരത്തിൽ ഉള്ള ആളുകൾക്ക് സിനിമാസെറ്റിൽ നിലയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ‘തുടരുമോ കഥയുടെ കാലം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി. സിനിമയിലൂടെ ലഭിക്കുന്ന തിരിച്ചറിയലുകളും സ്നേഹവുമാണ് ലഹരി. മോഹൻലാൽ എന്ന നടനോടുള്ള സ്നേഹത്തിന്റെ പകുതിയാണ് തനിക്ക് കിട്ടുന്നത്. ആ സന്തോഷം തേടിയുള്ള യാത്രയാണ് തന്നെ സംവിധായകൻ ആക്കിയതെന്നും തരുൺ മൂർത്തി പറഞ്ഞു.

സംഗീതസംവിധായകൻ ബിജിബാൽ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, തിരക്കഥാകൃത്തുകൾ പി.എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, സംവിധായകൻ എ.വി. പവിത്രൻ, ഫാസിൽ മുഹമ്മദ്, എഴുത്തുകാരി താഹിറ കല്ലുമുറിക്കൽ, നിർമ്മാതാവ് എ.വി. അനൂപ്, ചലച്ചിത്ര പ്രവർത്തകരായ ഷെർഗ സന്ദീപ്, ഷെഗ്‌ന, വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്, എം.എസ്. ബനേഷ്, പി. പ്രേമചന്ദ്രൻ, സന്തോഷ് കീഴാറ്റൂർ, ഷെറി, മനോജ് കാന തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.

മൂന്നു ദിവസത്തേക്ക് നീളുന്ന ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറായി മധുപാൽ പ്രവർത്തിച്ചു. ഗോകുലം ഗോപാലൻ, ഒ. അശോക് കുമാർ, ജിത്തു കോളയാട് തുടങ്ങിയവർ വിവിധ സെഷനുകളിൽ ആശയവിനിമയം നടത്തി.