കൊച്ചി: നവാഗതനായ ബിജു മാണി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരുക്കുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമായ’ചുഴല്‍’ നീസ്ട്രിമീല്‍. ജാഫര്‍ ഇടുക്കിയാണ് ചിത്രത്തില്‍ ക്രേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കിയുടെ സിനിമ ജീവിതത്തില്‍ ഇന്നുവരെ ചെയ്തിട്ടില്ലാത്തതരം വേഷപകര്‍ച്ചയാണ ് ചുഴലിയിലെ കഥാപാത്രമായ ‘എല്‍ഡോ’. അഞ്ച് സുഹ്യത്തുക്കളുടെ ഹില്‍ സ്‌റ്റേഷന്‍ യാത്രയും അതിനിടയില്‍ നടക്കുന്ന അവിചാരിത സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
നക്ഷത്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിഷ മഹേശ്വരരനാണ് ‘ചുഴല്‍’ നിര്‍മ്മിച്ചിരിക്കുന്നത്.ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ത്രില്ലര്‍ ഷോട്ട് ഫിലിമുകളുടെ ഗണത്തില്‍ പ്രദര്‍ശിപ്പിച്ച് പുരസ്‌കാരം നേടിയ മലയാളത്തില്‍ നിന്ന് ആദ്യമായി ആമസോണ്‍ െ്രെപം, ഡിസ്‌നി ഹോട്ട് സ്റ്റാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ‘ആദ്യത്തെ മറവി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് ബിജു മാണി. ജാഫര്‍ ഇടുക്കിയ്ക്ക് പുറമെ ആര്‍ജെ നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സാജിദ് നാസര്‍ ഛായാഗ്രഹണവും, അമര്‍ നാദ് ചിത്രസംയോജനവും ഹിഷാം അബ്ദുള്‍ വഹാബ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. സൗണ്ട് ഡിസൈന്‍ അനിഷ്പി.എ.
ജാഫര്‍ ഇടുക്കി ജില്ലയിലെ സാധാരണകുടംബത്തിലാണ് ജനിച്ചത്. കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യത്തിനുശേഷം ഓട്ടോറിക്ഷ ഓടിക്കുന്നത് മുതല്‍ പല ജോലികളും ചെയ്യ്തിട്ടുണ്ട്. സീരിയല്‍രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്താണ് ഒ കെ ചാക്കോ കൊച്ചിന്‍ മുംബൈ, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധ നേടിയതോടെ നിറയെ അവസരങ്ങള്‍ വന്നു. വെറുതെ ഒരു ഭാര്യ, ബിഗ് ബി, രൗദ്രം, കാണ്ഡഹാര്‍, മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പരീത് പണ്ടാരി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഒരു സിനിമാക്കാരന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ജല്ലിക്കട്ടില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ജാഫര്‍ ഇടുക്കി ചുരുളിയിലും ശ്രദ്ധേടമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്