“ഞാൻ നിലനിൽക്കുന്നത് നിങ്ങളുടെ സ്നേഹം കൊണ്ട്”; ആരാധകർക്കായി വൈകാരിക സന്ദേശവുമായി ചിരഞ്ജീവി

','

' ); } ?>

ആരാധകർക്കായി വൈകാരിക സന്ദേശം പങ്കുവച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. തന്റെ ഏറ്റവും പുതിയ ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ വിജയത്തിലാണ് താരത്തിന്റെ പ്രതികരണം. എട്ട് ദിവസം കൊണ്ട് 300കോടി ക്ലബ്ബിൽ കയറിയ ചിത്രം ഏറ്റവും വേഗത്തിൽ തെലുങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. “താൻ ഇപ്പോഴും നിങ്ങളുടെ സ്നേഹം കൊണ്ടാണ് നില നിൽക്കുന്നതെന്നും, തിയേറ്ററിലെ പ്രേക്ഷകരുടെ വിസിലുകളാണ് തന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജമെന്നുംചിരഞ്ജീവി കുറിച്ചു.

“ഞങ്ങളുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ വമ്പിച്ച വിജയം കണ്ട് എന്റെ ഹൃദയം നന്ദി കൊണ്ട് നിറയുന്നു. ഞാൻ എല്ലായ്‌പ്പോഴും നിങ്ങളുടെ സ്നേഹത്താലാണ് നിലനിൽക്കുന്നത്. ഇന്ന് നിങ്ങൾ അത് വീണ്ടും തെളിയിച്ചു. ഈ ചിത്രം നേടിയ റെക്കോർഡ് തെലുങ്ക് പ്രേക്ഷകർക്കും പ്രിയപ്പെട്ട വിതരണക്കാർക്കും പതിറ്റാണ്ടുകളായി എന്നോടൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട മെഗാ ആരാധകർക്കും അവകാശപ്പെട്ടതാണ്. തിയേറ്ററിലെ നിങ്ങളുടെ വിസിലുകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം.” ചിരഞ്ജീവി പറഞ്ഞു.

“റെക്കോർഡുകൾ വരികയും പോകുകയും ചെയ്യും, പക്ഷേ നിങ്ങൾ എന്നിൽ ചൊരിയുന്ന സ്നേഹം എന്നെന്നേക്കുമായി നിലനിൽക്കുന്നു. ഈ ബ്ലോക്ക്ബസ്റ്റർ വിജയം, അനിൽ രവിപുടി, നിർമാതാക്കൾ-സാഹു, സുസ്മിത എന്നിവരുടെ കഠിനാധ്വാനത്തിനും ചിത്രത്തിന്റെ മുഴുവൻ ടീമിനും എന്നിൽ നിങ്ങൾക്കുള്ള അചഞ്ചലമായ വിശ്വാസത്തിനും ഉള്ള ആദരവാണ്. നമുക്ക് ആഘോഷം തുടരാം.” ചിരഞ്ജീവി കൂട്ടിച്ചേർത്തു.

ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം, വടക്കേ അമേരിക്കയിൽ മൂന്ന് മില്യൺ ഡോളർ മറി കടന്നിട്ടുണ്ട്. റിലീസ് ചെയ്ത് ഒൻപതാം ദിവസവും വമ്പൻ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി റെക്കോർഡുകൾ തകർത്ത ചിത്രം, ഇപ്പോൾ കൂടുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നതിന്റെ വക്കിലാണ്.

സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിച്ചത്. പക്കാ ഫാമിലി എന്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിൽ നയൻ‌താരയാണ് നായികാ വേഷത്തിൽ എത്തിയത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് അതിഥി വേഷത്തിലും എത്തിയ ചിത്രത്തിൽ കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി