
തെലുങ്ക് നടന്‍ ചിരഞ്ജീവിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി താരം കോവിഡ് ടെസ്റ്റ് നടത്തിയത്.തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കമുണ്ടായവരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.എന്നാല്‍ വീണ്ടും ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
കൊരട്ടാല ശിവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷന്‍ ഡ്രാമയാണ് ‘ആചാര്യ’. കൊനിഡെല പ്രൊഡക്ഷന്റെയും മാറ്റിനി എന്റര്‍റ്റെയിന്‍മെന്റിന്റെയും ബാനറില്‍ രാം ചരണ്‍, നിരഞ്ജന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.