ചിരിപ്പൂരവുമായി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രെയിലര്‍ പുറത്തുവിട്ടു

ബിബിന്‍ ജോര്‍ജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷാഫിയുടെ സഹോദരനും സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ കഥയും ഒരുക്കിയത്.