കുട്ടികള്‍ക്കായി ‘ധരണി’

','

' ); } ?>

യൂറോപ്പിലും അമേരിക്കയിലുമടക്കം പതിനെട്ടോളം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ‘പച്ച ‘യ്ക്കു ശേഷം പാരലാക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധരണി’. ബാല്യത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ കുട്ടികളുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് ചര്‍ച്ച ചെയ്യുകയാണ് ധരണിയിലൂടെ സംവിധായകന്‍ ശ്രീവല്ലഭന്‍.

ഒറ്റപ്പെടുത്തലുകള്‍ക്കും അവഗണനകള്‍ക്കും മുന്നില്‍ തകര്‍ന്നു പോവുന്ന പുതു തലമുറയ്ക്ക് എങ്ങനെ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടു പോകാമെന്ന വിഷയമാണ് ‘ധരണി’ സംസാരിക്കുന്നത്. പുതുമുഖം രതീഷ് രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ എം.ആര്‍. ഗോപകുമാര്‍, പ്രൊഫസര്‍ അലിയാര്‍, സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു.

കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് കെ.രമേഷ്, സജു ലാല്‍, കാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ. ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എംരമേശ് നാരായണന്‍, ആര്‍ട്ട് മഹേഷ് ശ്രീധര്‍, മേക്കപ്പ് ലാല്‍ കരമന, കോസ്റ്റുംസ് ശ്രീജിത്ത് കുമാരപുരം, പ്രൊജക്ട് ഡിസൈനര്‍ ആഷിം സൈനുല്‍ ആബ്ദിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനില്‍.ബി. ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉദയന്‍ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍ വിപിന്‍ദാസ് ചുള്ളിക്കല്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അരുണ്‍ വി.ടി, പി.ആര്‍.ഒ സുനിത സുനില്‍.