
ചെമ്പന്‍ വിനോദ് നായകനായെത്തുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായില്‍ വെച്ച് ആരംഭിച്ചു. ചിത്രത്തില്‍ സാമുവല്‍ എന്ന് പേരുളള ഒരു ഹവീല്‍ദാറിന്റെ വേഷത്തിലാണ് താരമെത്തുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും സ്‌നേഹത്തിലേക്ക് അവധിക്കെത്തുന്ന ഹവില്‍ദാര്‍ സാമുവലിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹസംവിധായകനും ദുബായില്‍ മാധ്യമ പ്രവര്‍ത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകന്‍. ഗിരീഷും ഉണ്ണി മലയിലും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.
പ്രശസ്ത തമിഴ്, തെലുഗു താരം ധന്യ ബാലകൃഷ്ണ ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുന്നു. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ് സജിത്ത് നമ്പ്യാര്‍, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലന്‍, അശ്വിന്‍, സെബി ജോര്‍ജ് , മാലാ പാര്‍വതി , ഐശ്വര്യ ഉണ്ണി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് , ബിജി ബാല്‍ , രഞ്ജിത്ത് മേലേപ്പാട്ട് എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസും ശ്രേയ ഘോഷാലും ആന്‍ ആമിയുമാണ് ഗായകര്‍. ഛായാഗ്രഹണം : ഷ്യാല്‍ സതീഷ്, എഡിറ്റിംഗ് : ഉണ്ണി മലയില്‍, കലാ സംവിധാനം: വേലായുധന്‍ സൗണ്ട് ഡിസൈന്‍ : അരുണ്‍ രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ബിനു മുരളി സ്റ്റില്‍സ്: ടൂണുസ് പി.ആര്‍ഒ : മഞ്ജു ഗോപിനാഥ് ഡിസൈന്‍സ് : ഓള്‍ഡ് മങ്ക്‌സ് എന്നിവര്‍ നിര്‍വഹിക്കുന്നു.
ഈവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും കാഷ് മൂവീസുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ സജിത്ത് നമ്പ്യാര്‍ ആണ്. യുവ നായക നിരയിലെ ശ്രദ്ധേയനായ താരവും അണിനിരക്കുന്ന പൂഴിക്കടകന്റെ മറ്റു ലൊക്കേഷനുകള്‍ തൊടുപുഴ, ലഡാക്, അമൃത്സര്‍ തുടങ്ങിയവയാണ്.