മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചതുര്‍മുഖത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.പ്രേക്ഷകലെ ത്രില്ലടിപ്പിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്.2മിനിറ്റും 26 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.മലയാളത്തിലെ ആദ്യത്തെ ടെക്‌നോ- ഹൊറര്‍ ചിത്രമാണിത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ഗാനം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.ചതുര്‍മുഖം എന്ന പേര് സൂചിപ്പിക്കുന്നതുകപോലെ തന്നെ ചിത്രത്തില്‍ നാലു പ്രധാന കഥാപാത്രങ്ങളാണ് ഉളളത്.മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ഇവരോടൊപ്പം ഒരു ഫോണ്‍ ആണ് നാലാം മുഖമായി എത്തുന്നത്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഡാണ്‍ വിന്‍സെന്റാണ്.