“ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ, ഫ്ലോപ്പായെന്ന് പറഞ്ഞാല്‍ ഞാൻ ദേഷ്യപ്പെടുകയൊന്നുമില്ല”; കുഞ്ചാക്കോ ബോബൻ

','

' ); } ?>

‘ഒരു ദുരൂഹ സാ​ഹചര്യത്തിൽ’ എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടൻ കുഞ്ചാക്കോബോബൻ. “ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂവെന്നും, ആ സിനിമയുടെ പ്രൊഡ്യൂസര്‍ താനാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൂടാതെ ഫ്ലോപ്പായെന്ന് പറഞ്ഞാല്‍ താന്‍ ദേഷ്യപ്പെടുകയൊന്നുമില്ലെന്നും, തിയറ്ററില്‍ നിന്ന് കണ്ടവര്‍ തന്നെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ. അതില്‍ ഒരു മടിയും കാണിക്കണ്ട. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ഞാനാണ്. അത് ഹിറ്റാണോ, ഫ്ലോപ്പാണോ, എത്ര കളക്ഷന്‍ കിട്ടി എന്നൊക്കെ എനിക്ക് കറക്ടായി അറിയാം. ഫ്ലോപ്പായെന്ന് പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുകയൊന്നുമില്ല”. തിയറ്ററില്‍ നിന്ന് കണ്ടവര്‍ ന്നെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്. തിയറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ സേതുവില്‍ മാര്‍ക്കോസില്‍ നിന്ന് മാറുന്ന സീനിനെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്. ഒടിടിയിലെത്തിയപ്പോള്‍ അതിന് കൂടുതല്‍ റീച്ച് കിട്ടി. എല്ലാവരും ആ പെര്‍ഫോമന്‍സിനെക്കുറിച്ച് എടുത്തു പറഞ്ഞതുകൊണ്ട് എനിക്ക് പ്രത്യേകം പിആര്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രമായിരുന്നു ‘ഒരു ദുരൂഹ സാ​ഹചര്യത്തിൽ’. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ. എഡിറ്റർ കിരണ്‍ ദാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ഉന്മാദത്തില്‍ പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.